മനസ് വച്ചാല്‍ കോവിഡും മാറിനില്‍ക്കും കാത്തുസൂക്ഷിക്കണം മാനസികാരോഗ്യം
പാര്‍ട്ടികളും ചുറ്റിക്കറങ്ങലുമൊക്കെ ഈ കോവിഡ് കാലത്തെ ലോക്ഡൗണ്‍ സാഹചര്യത്തിന് ഒട്ടും ഉചിതമായ കാര്യങ്ങളല്ല. അതേസമയം ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബന്ധങ്ങള്‍ ഊഷ്മളമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയും ചെയ്യും. ബോടറിക്കാതെ ടെന്‍ഷനില്ലാതെ ജീവിതം നയിക്കുന്നതും ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതും ലോക്കഡൗണ്‍ അല്ലാത്തപ്പോള്‍ പോലും വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടവയാണ്. അപ്പോള്‍ പിന്നെ ഈ ദുഷ്‌കരകാലത്ത് ബന്ധങ്ങളെ പരിപോഷിപ്പിക്കുക എന്നത് തീര്‍ച്ചയായും ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തില്‍ ഒന്നുരണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. അതില്‍ ഏറ്റവും പ്രധാനം മാനസികാരോഗ്യം കാത്തുസൂക്ഷിക്കുക എന്നതാണ്. നിരാശയും ബുദ്ധിമുട്ടുകളുമൊക്കെ പങ്കാളികളോട് പറയുന്നവരായിരിക്കും അധികവും. എന്നാല്‍ അത്തരംകാര്യങ്ങളില്‍ ഒരുപാട് ചര്‍ച്ചകള്‍ വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലത്. കോവിഡ് വാര്‍ത്തകളും സോഷ്യല്‍മീഡിയകളിലെ ചര്‍ച്ചകളും നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ ഒരുദിവസം മുഴുവന്‍ രണ്ടില്‍ നിന്നും മാറിനിന്ന് മാനസികാരോഗ്യം ശരിയാക്കാന്‍ ശ്രമിക്കണം. ദുഷ്‌കരമായ സമയത്തിലൂടെ കടന്നുപോകുന്ന ഒരേയൊരു വ്യക്തി നിങ്ങളല്ല എന്നതും ഓര്‍മിക്കേണ്ടതാണ്. നിങ്ങളുടെ പങ്കാളിയും ഇതേ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെന്ന് മനസിലാക്കണം. ഓരോരുത്തര്‍ക്കും അവരുടേതായ ചില ഇടങ്ങളുണ്ട്. അവിടെ അവരെ അനുവദിക്കുക എന്നത് പ്രധാനമാണ്. നിങ്ങളോ നിങ്ങളുടെ പങ്കാളിയോ ശരിയായ മാനസികാവസ്ഥയില്‍ അല്ലെന്ന് തോന്നിയാല്‍ ശാന്തമാകുന്നതുവരെ മറ്റൊരു മുറിയിലേക്ക് പോകുക. ഫോണിലാണെങ്കില്‍ ഫോണ്‍സംഭാഷണം അവസാനിപ്പിക്കുകയോ ചെയ്യാം. ഇത്തരത്തില്‍ ചെറിയചെറിയ വിട്ടുവീഴ്ച്ചകലിലൂടെ കുടുംബാന്തരീക്ഷവും സൗഹൃദങ്ങളും നിലനിര്‍ത്താനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്. ഇഷ്ടമുള്ള കാര്യങ്ങളില്‍ അധികം വ്യാപരിക്കുന്നതും മനസിനെ ശാന്തമാക്കാന്‍ നല്ലതാണ്.